SignIn
Kerala Kaumudi Online
Saturday, 22 August 2026 3.29 AM IST

ആഗസ്റ്റ് 28ന് വീടുകളിൽ 'ചതയദീപം' തെളിക്കണം

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ദിനമായ ആഗസ്റ്റ് 28 'വിശ്വശാന്തി ദിന'മായി ആചരിക്കുന്നതിന്റെ ഭാഗമായി എല്ലാ ഭവനങ്ങളിലും 'ചതയദീപം' തെളിക്കണമെന്ന് ശ്രീനാരായണഗുരു ധർമ്മപ്രചാരണ സഭ അഭ്യർത്ഥിച്ചു.

"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന വിശ്വസാഹോദര്യ സന്ദേശം ഉയർത്തിപ്പിടിച്ച ഗുരുദേവന്റെ ജയന്തി ദിനത്തിൽ, ലോകത്ത് സമാധാനവും ശാന്തിയും പുലരുന്നതിനായുള്ള ആഹ്വാനവുമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

എസ്.ഡി.പി.എസ് സംസ്ഥാന കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് എം.എസ്.മണിലാൽ, ജനറൽ സെക്രട്ടറി പത്മന സുന്ദരേശൻ, ട്രഷറർ അഡ്വ. സുഗതൻ ചിറ്റുമല, ജില്ലാ പ്രസിഡന്റ് വി.എൻ.ഗുരുദാസ്, സെക്രട്ടറി അഡ്വ. ആർ.ഹരിലാൽ, ട്രഷറർ വി.എൻ.കനകൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL