കൊല്ലം: ഓണസമയത്ത് വിപണി വിലക്കയറ്റം പിടിച്ചുനിറുത്തുന്നതിലും ആനുകൂല്യങ്ങൾ നൽകുന്നതിലും യു.ഡി.എഫ് സർക്കാർ പരാജയപ്പെട്ടെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.എൻ.ബാലഗോപാൽ. 10 രൂപ 90 പൈസയ്ക്ക് 15 കിലോ അരി റേഷൻകടകൾ വഴി കൊടുത്തിരുന്നതിന് പകരം ഇത്തവണ 10 കിലോ അരി 26 രൂപയ്ക്കാണ് കൊടുക്കുന്നത്. സർക്കാർ ജീവനക്കാരുടെ ബോണസ് വർദ്ധിപ്പിച്ചില്ല. ക്ഷേമപെൻഷൻ സമയത്ത് കൊടുത്തില്ല. എത്രപേർക്ക് കിട്ടും എന്ന് ഇനി കണ്ടറിയണം. ലൈഫ് പദ്ധതിയിൽ വീട് കിട്ടുന്നവർ ഒരുലക്ഷം രൂപ കൈയിൽനിന്ന് മുടക്കണമെന്ന തീരുമാനം യു.ഡി.എഫ് സർക്കാരിന്റെ ഓണസമ്മാനമാണെന്നും ബാലഗോപാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |