
കൊട്ടാരക്കര: തിരുവോണ സദ്യ വിളമ്പാൻ തൂശനില നിർബന്ധമാണ്. കാട്ടുപന്നി ശല്യമുള്ളപ്പോഴും കുളക്കട മൈലംകുളത്ത് നിന്നാണ് തൃശൂരിൽ സദ്യ വിളമ്പാൻ മൂവായിരം വാഴയിലകൾ എത്തുന്നത്. കുളക്കട ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പ്രസാദ് യോഹന്നാനാണ് ഇലവാഴ കൃഷി ചെയ്ത് വിജയം കണ്ടത്. ഏറെനാളായി തൃശൂരിലെ ഒരു പ്രമുഖ ഹോട്ടലിലേക്ക് പ്രസാദ് യോഹന്നാനാണ് വാഴയില നൽകിവരുന്നത്. ഓണസദ്യ വിളമ്പാനായി മാത്രമാണ് മൂവായിരം ഇലകൾ നൽകിയത്. ഇനിയും വാഴയിൽ ഇല വെട്ടിയെടുക്കാൻ ബാക്കിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |