
അഞ്ചൽ: ഓണത്തിരക്ക് മുതലെടുത്ത് സ്വർണക്കടയിൽ നിന്ന് മോതിരം മോഷ്ടിച്ച് ഓടിയ പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. തിരുവനന്തപുരം സ്വദേശിയായ സുലൈമാനാണ് (60) പിടിയിലായത്. അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന 'ജൂവൽ വർക്ക്സ്' എന്ന സ്ഥാപനത്തിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. ഒരുഗ്രാം തൂക്കം വരുന്ന മോതിരം വാങ്ങിയ ശേഷം പണം നൽകാനെന്ന വ്യാജേന കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും തൊഴിലാളികളും ചേർന്ന് പിന്തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |