കൊല്ലം: സംസ്ഥാനത്തിന് പുറത്ത് ക്വാറി ഉത്പന്നങ്ങൾ വിൽക്കേണ്ടെന്ന തീരുമാനം തമിഴ്നാട് സർക്കാർ പുനഃപരിശോധിക്കാത്തതിനാൽ കേരളത്തിൽ ക്വാറി ഉത്പന്ന ക്ഷാമം കൂടുതൽ രൂക്ഷമാകുന്നു. ക്രഷറുകളിൽ ക്വാറി ഉത്പന്നങ്ങൾക്കായി ലോറികൾ ഒരുദിവസം മുഴുവൻ കാത്തുകിടക്കേണ്ട അവസ്ഥയാണ്.
നേരത്തെ ഒരു ലോറി ദിവസം നാലും അഞ്ചും ലോഡ് അടിക്കുമായിരുന്നു. ഇപ്പോൾ ഒരു ക്രഷറിൽ ലോറി രാവിലെ കൊണ്ടിട്ടാലെ വൈകിട്ട് ഒരു ലോഡ് കിട്ടു. അതുകൊണ്ട് തന്നെ ലോറി ഡ്രൈവർമാരുടെ ദിവസ വരുമാനം അഞ്ഞൂറ് രൂപയിൽ താഴേക്ക് ഇടിഞ്ഞു. സർക്കാർ, സ്വകാര്യ കരാറുകാർ സ്ഥിരമായി ക്വാറി ഉത്പന്നങ്ങൾ വാങ്ങിയിരുന്ന ക്രഷറുകൾ പോലും ഇപ്പോൾ രണ്ടുദിവസം കൂടുമ്പോൾ ഒരു ലോഡ് മാത്രമാണ് നൽകുന്നത്.
ജൂലായ് 9നാണ് തമിഴ്നാട് സർക്കാർ, സംസ്ഥാനത്തിന് പുറത്ത് ക്വാറി ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒരാഴ്ച മുമ്പ് ചെന്നൈയിൽ നടന്ന യോഗത്തിനിടെ വി.ഡി.സതീശൻ തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി പ്രശ്നം ചർച്ച ചെയ്തെങ്കിലും തീരുമാനത്തിൽ യാതൊരു ഇളവിനും ഇതുവരെ തയ്യാറിയിട്ടില്ല.
ക്വാറി ഉത്പന്ന ക്ഷാമം രൂക്ഷം
തമിഴ്നാട്ടിൽ നിന്നുള്ള ഇറക്കുമതി നിലച്ചു
ക്വാറി ഉത്പന്നങ്ങളുടെ വില ഉയർന്നതിനൊപ്പം ക്ഷാമവും രൂക്ഷമായതോടെ കാര്യമായ സമ്പാദ്യമില്ലാത്ത നിർമ്മാണ തൊഴിലാളികളും പട്ടിണിയിലേക്ക് നീങ്ങുന്നു
വിലവർദ്ധനവ് കാരണം സ്വകാര്യ വ്യക്തികൾക്കും കരാറുകാർക്കും പുറമേ സർക്കാർ മേഖയിലെ പല നിർമ്മാണ പ്രവർത്തനങ്ങളും നിറുത്തിവച്ചു
കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് പുറമേ വയറിംഗ്, പ്ലബിംഗ്, ആശാരി ജോലികൾ ചെയ്യുന്നവർക്കും പണി കിട്ടാത്ത അവസ്ഥ
നിർമ്മാണ മേഖല സ്തംഭനത്തിലേക്ക് നീങ്ങിയതോടെ ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു
തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തി വിലക്ക് നീക്കാനുള്ള നടപടിയോ ജില്ലയിൽ അടഞ്ഞുകിടക്കുന്ന ക്വാറികൾ തുറക്കാനുള്ള നടപടിയോ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.
സർക്കാർ കരാറുകാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |