SignIn
Kerala Kaumudi Online
Friday, 28 August 2026 2.18 AM IST

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീർക്കും: മാതാ അമൃതാനന്ദമയി

rt

കൊല്ലം: സ്നേഹം, സൗഹൃദം, സാഹോദര്യം, സമൃദ്ധി, സമത്വം, സമർപ്പണം തുടങ്ങിയ മഹത്തായ മൂല്യങ്ങളെ ഓണം ഉയർത്തിപ്പിടിക്കുന്നുവെന്നും, കൊച്ചു കാര്യങ്ങളിൽ സന്തോഷിക്കുന്ന മനസും നന്ദിയുള്ള ഹൃദയവും ഉണ്ടെങ്കിൽ ഏത് കഷ്ടപ്പാടിലും പൊന്നോണത്തെ സൃഷ്ടിക്കാമെന്ന് മാതാ അമൃതാനന്ദമയി ദേവി. തിരുവോണദിനത്തിൽ അമൃതപുരി ആശ്രമത്തിൽ നടന്ന ഓണാഘോഷച്ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു അമ്മ.

മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരിയുടെ പ്രഭാഷണത്തോടെയായിരുന്നു

ചടങ്ങുകൾ ആരംഭിച്ചത്. ആശ്രമത്തിലെ അന്തേവാസികൾക്ക് പുറമേ ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് ഭക്തർ പരിപാടികളിൽ പങ്കാളികളായി. രാവിലെ മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തിൽ ധ്യാനം, ലോകശാന്തി പ്രാർത്ഥന, ഭജന, സത്സംഗം തുടർന്ന് അഞ്ഞൂറിലധികം വനിതകൾ അവതരിപ്പിച്ച മെഗാതിരുവാതിര, ഓണസദ്യ എന്നിവ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL