
കൊല്ലം: 40 അടി താഴ്ചയുള്ള കിണറ്റിൽ വീണ വൃദ്ധയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കൊട്ടിയം ആദിനല്ലൂർ പഞ്ചായത്ത് വാർഡ് ചുരുവിള വീട്ടിൽ സരസ്വതിഅമ്മയെയാണ് (70) ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1.31 ഓടെയായിരുന്നു അപകടം. സരസ്വതിഅമ്മ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശരത്ത്, ഹനീഷ് ലാൽ എന്നിവർ കിണറ്റിലിറങ്ങി സരസ്വതി അമ്മയെ പുറത്തെത്തിച്ചു. അസി. സ്റ്റേഷൻ ഓഫീസർ സുനിൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീപാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രഞ്ജിത്ത്, രാംരാജ്, ഡ്രൈവർ സജിത്ത്, ഹോംഗാർഡ് കാർത്തിക് എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |