
കൊല്ലം: യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനവും സമാധി ദിനവും ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് ശിവഗിരി ധർമ്മഭട സംഘം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സർക്കാർ പൊതു അവധികളായി പ്രഖ്യാപിച്ചിരുന്നത് റദ്ദ് ചെയ്ത് നിയന്ത്രിത അവധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നടപടി അപലനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന അദ്ധ്യക്ഷൻ ജെ.പി.കുളക്കട ഉദ്ഘാടനം ചെയ്തു. അഡ്വ. അനിൽ ലക്ഷ്മണൻ അദ്ധ്യക്ഷനായി. നെടുമൺകാവ് രാജേന്ദ്രൻ, അഡ്വ. കൊല്ലം പ്രസാദ്, സിനീഷ് വാമദേവൻ, വരിഞ്ഞം കൃഷ്ണകുമാർ, കണ്ണംകോട് രാജാറാം, ബിനു പാരിപ്പള്ളി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |