SignIn
Kerala Kaumudi Online
Saturday, 27 June 2026 12.51 PM IST

തൊടുപുഴയിൽ സമ്മർ ഫെസ്റ്റ്

deepak

തൊടുപുഴ: അവധി ദിവസങ്ങൾ ആഘോഷമാക്കാൻ തൊടുപുഴ സമ്മർ ഫെസ്റ്റിന് തുടക്കമായി. വെങ്ങല്ലൂർ കോലാനി ബൈപാസിലെ പുളിമൂട്ടിൽ ഗ്രൗണ്ടിൽ ആരംഭിച്ച ഫെസ്റ്റ് നഗരസഭ വൈസ് ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരായ ആർ. അജി, രാജേഷ് ബാബു, ആതിര ജോഷി, മാർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി സി.കെ നവാസ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കുടുംബസമേതം എത്തുന്ന സന്ദർശകർക്ക് വിനോദ റൈഡുകളും കലാപരിപാടികളും ഷോപ്പിംഗ് സൗകര്യങ്ങളും പ്രത്യേക ആകർഷണമാണ്. 40 ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ വൈകിട്ട് നാലു മുതൽ രാത്രി ഒൻപതു വരെയാണ് പ്രദശനം. 100 രൂപയാണ് ടിക്കറ്റ് നിരക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL