
കോട്ടയം : നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് നെൽ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ പാഡി ഓഫീസറെ പിക്കറ്റ് ചെയ്തു. പൊലീസ് ഇടപെട്ട് സംഭരിക്കാതെ കിടക്കുന്ന നെല്ല് തിങ്കളാഴ്ചയ്ക്ക് മുമ്പ് സംഭരിക്കാമെന്ന ഉറപ്പിന്മേൽ പിക്കറ്റിംഗ് അവസാനിപ്പിച്ചു. സംസ്ഥാന രക്ഷാധികാരി വി.ജെ.ലാലി ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് റാലി ഫ്ളാഗ് ഒഫ് ചെയ്തു. കെ.ബി മോഹനൻ, മാത്യൂസ്, ജിക്കു കുര്യാക്കോസ്, എബി അലക്‌സാണ്ടർ, സണ്ണി തോമസ്, കെ.ഡി പീറ്റർ, മോഹനൻ പി.പി, അഭിഷേക് ബിജു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |