
മുണ്ടക്കയം ഈസ്റ്റ് : അനധികൃതമായി വിദേശ മദ്യവില്പന നടത്തി വന്നിരുന്നയാളെ പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൻപതാൽ കല്ലറക്കൽ മനോജ് കുമാർ (56) ആണ് അറസ്റ്റിലായത്. നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന ആറര ലിറ്റർ വിദേശമദ്യം പിടിച്ചത്. മുപ്പത്തിയഞ്ചാംമൈലിൽ വ്യാപാരസ്ഥാപനം നടത്തുകയാണ് ഇയാൾ. മുൻപും ഇയാളുടെ പക്കൽ നിന്ന് വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന വിദേശമദ്യം പൊലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |