
കോട്ടയം : ഇന്ത്യൻ ക്രിസ്ത്യൻ വിമൻസ് മൂവ്‌മെന്റ് (ഐ.സി.ഡബ്ല്യു.എം), കേരള ചാപ്ടർ, സി.എം.എസ് കോളേജ് വിമൻസ് സ്റ്റഡീസ് സെന്ററുമായി സഹകരിച്ച് ബ്രേക്കിംഗ് ദി സൈലൻസ് ടു എൻഡ് വയലൻസ് എന്ന വിഷയത്തിൽ സി.എം.എസ് കോളേജിൽ സംവാദം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ.അഞ്ജു സോസൻ ജോർജ് സ്ത്രീകളുടെ നേതൃസ്ഥാനവും സാമൂഹിക യാഥാർത്ഥ്യങ്ങളും സംബന്ധിച്ച് നിരീക്ഷണങ്ങൾ പങ്കുവച്ചു. ഡോ.ആശ അജി ജോസഫ്, സിസ്റ്റർ റാണിറ്റ് തുടങ്ങിയവർ സംസാരിച്ചു. സിസ്റ്റർ ത്രേസ്യാമ്മ മാത്യു സമാപന പ്രസംഗം നടത്തി. ഡോ.സൂസൻ തോമസ് സ്വാഗതവും, ഡോ.സുമി മേരി തോമസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |