തലയോലപ്പറമ്പ് : ചെറിയ കെട്ട് വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി ഇൻസ്റ്റഗ്രാം യൂട്യൂബർ പിടിയിൽ. വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് (30) ആണ് പിടിയിലായത്. ഇന്നലെ രാവിലെ പത്തോടെ വെട്ടിക്കാട്ട് പാലത്തിന് സമീപം ആറാട്ടുകടവിലാണ് സംഭവം. ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് അംഗങ്ങളും തലയോലപ്പറമ്പ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. യുവതികൾ ഉൾപ്പടെയുള്ള ആവശ്യക്കാർക്ക് വില്പനക്കായി കരുതിയിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |