
കോട്ടയം : കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾക്ക് ഫാർമസിസ്റ്റുകൾ ഇല്ലാതെ ജൻ ഔഷധികൾ അനുവദിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിയമനിർമ്മാണങ്ങൾക്കെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (കെ.പി.പി.എ) ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രധാനമന്ത്രിയ്ക്കും, മുഖ്യമന്ത്രിയ്ക്കും നൽകാനുള്ള ഭീമ ഹർജി തയ്യാറാക്കി. സീനിയർ നേതാവ് സി.എസ് ജയറാം ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.വി നവജി ആശംസ പറഞ്ഞു. ജില്ലാ സെക്രട്ടറി ബിനോയി സിറിയക് സ്വാഗതവും, ട്രഷറർ രമ്യ പി.സോമൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |