SignIn
Kerala Kaumudi Online
Friday, 24 April 2026 10.46 PM IST

അഞ്ചുവിളക്കിന്റെ നാട്ടിൽ അഭിമാനപ്പോര് മുറുകി

Increase Font Size Decrease Font Size Print Page
vinu

കോട്ടയം : ക്രൈസ്തവ വോട്ടുകൾക്കൊപ്പം, നായർ, ഈഴവ വോട്ടുകളും നിർണായകമായ ചങ്ങനാശേരി നിലനിറുത്താൻ മുന്നണികളുടെ പോരാട്ടം മുറുകി. മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫിനായി അഡ്വ.ജോബ് മൈക്കിളും, പിടിച്ചെടുക്കാൻ യു.ഡി.എഫിനായി ജില്ലാ പഞ്ചായത്തംഗം വിനു ജോബും, അട്ടിമറി പ്രതീക്ഷയിൽ എൻ.ഡി.എയ്ക്കായി ബി.രാധാകൃഷ്ണമേനോനുമാണ് കളത്തിൽ. ചങ്ങനാശേരി നഗരസഭയും, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി, വാഴപ്പള്ളി, കുറിച്ചി, പഞ്ചായത്തുകൾ ചേർന്നതാണ് മണ്ഡലം. ചങ്ങനാശേരി നഗരസഭയും തൃക്കൊടിത്താനം വാഴപ്പള്ളി മാടപ്പള്ളി പഞ്ചായത്തുകൾ യു.ഡി.എഫും പായപ്പാട്, കുറിച്ചി പഞ്ചായത്തുകൾ എൽ.ഡി.എഫും ഭരിക്കുന്നു. മാണി വിഭാഗത്തിന് ശക്തമായ വേരോട്ടമുള്ള ചങ്ങനാശേരിയിൽ ക്രൈസ്തവസഭയുമായുള്ള അടുപ്പവും ജനകീയപരിവേഷവും രണ്ടാമൂഴത്തിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ജോബ്. ചങ്ങനാശേരി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ ആലോചന നടത്തിയെങ്കിലും ജോസഫ് വിഭാഗം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. കഴിഞ്ഞ തവണ മത്സരിച്ച വി.ജെ.ലാലിയെ അവസാനം വരെ പരിഗണിച്ചിരുന്നെങ്കിലും സഭയുമായി അടുപ്പമുള്ള വിനു ജോബിന് നറുക്ക് വീഴുകയായിരുന്നു. ഹൈന്ദവവോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.

സമുദായ ആസ്ഥാനങ്ങളുടെ കേന്ദ്രം

അതിരൂപത, എൻ.എസ്.എസ് ആസ്ഥാനമായ ചങ്ങനാശേരിയിൽ ശബരിമല സ്വർണക്കൊള്ളയും സർക്കാരിന്റെ മദ്യനയവും വിദ്യാഭ്യാസ നയവും കാർഷിക മേഖലയിലെ പ്രശ്നങ്ങളുമെല്ലാം വോട്ടർമാരെ സ്വാധീനിക്കുന്ന വിഷയങ്ങളാണ്.

1980 മുതൽ 2016 വരെ സി.എഫ്.തോമസിലൂടെ യു.ഡി.എഫാണ് മണ്ഡലം നിലനിറുത്തിയത്. 2021 ൽ കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിലെത്തിയതോടെയാണ് മണ്ഡലചരിത്രം മാറിയത്. സ്ഥാനാർത്ഥിത്വം നേരത്തേ ഉറപ്പിച്ച ജോബ് മൈക്കിൾ പ്രചാരണ രംഗത്ത് ഏറെ മുന്നോട്ടു പോയി. മറ്റു രണ്ടു സ്ഥാനാർത്ഥികളും സജീവമായിട്ടുണ്ട്.

ജോബ് മൈക്കിൾ

കെ.എസ്.സി സംസ്ഥാന പ്രസിഡന്റ്, ഓർഗനൈസിംഗ് സെക്രട്ടറി, ജനറൽ സെക്രട്ടറി, യൂത്ത്എ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ കേരളാ കോൺഗ്രസ് (എം) ഉന്നതാധികാരസമിതി അംഗം. 2021 മുതൽ എം.എൽ.എ.

വിനു ജോബ്

തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം. രണ്ടുതവണ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ. ആദ്യം ജനാധിപത്യ കോൺഗ്രസിലായിരുന്നു. നിലവിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമാണ്.

ബി. രാധാകൃഷ്ണ മേനോൻ

ബി.ജെ.പി സംസ്ഥാന സമിതി അംഗവും പത്തനംതിട്ട ജില്ലാ പ്രഭാരിയുമാണ്. ബി.ജെപി ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, കിസാൻ മോർച്ച ദേശീയ സമിതി അംഗം, കൊച്ചിൻ ഷിപ്പ്യാർഡ് ഇൻഡിപെൻഡന്റ് ഡയറക്ടർ ആൻഡ് ഓഡിറ്റ് ചെയർമാൻ, തൃക്കൊടിത്താനം എൻഎസ്.എസ് കരയോഗം പ്രസിഡന്റ്, തൃക്കൊടിത്താനം മഹാക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

2021നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നില

ജോബ് മൈക്കിൾ ( എൽ.ഡി.എഫ് ) : 55425

വി.ജെ.ലാലി (യു.ഡി.എഫ് ) : 49366

അഡ്വ.ജി.രാമൻനായർ (എൻ.ഡി.എ) : 14491

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.