SignIn
Kerala Kaumudi Online
Saturday, 27 June 2026 12.05 PM IST

വെച്ചൂ, തകർത്തൂ, നീക്കി

kobsarasammkr

പാലാ: കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലായിൽ സ്ഥാപിച്ച ഫ്ലക്‌സ് ബോർഡുകൾ

തകർക്കപ്പെട്ട നിലയിൽ. കേരളം കെ.സി നയിക്കട്ടെ എന്നായിരുന്നു ഫ്ലക്‌സിൽ എഴുതിയിരുന്നത്. കഴിഞ്ഞ ദിവസം രാവിലെ പ്രത്യക്ഷപ്പെട്ട ഫ്ലക്സുകളാണ് പിറ്റേന്ന് രാവിലെ തകർത്തുകളഞ്ഞത്. തകർക്കപ്പെട്ട ഫ്ലക്സുകൾ ഇന്നലെ ഉച്ചയ്ക്ക് മുമ്പുതന്നെ സ്ഥലത്തുനിന്ന് നീക്കുകയും ചെയ്തു. പാലാ മേഖലയിൽ കെ.സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രാദേശിക കോൺഗ്രസ് ഗ്രൂപ്പുകൾ സജീവമാണ്.

ഇതിൽ കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നവരാണ് ഫ്ലക്‌സ് വച്ചത്. സതീശനെ അനുകൂലിക്കുന്നവരാണ് ഫ്ലക്‌സ് തകർത്തതെന്നാണ് ആരോപണം. എന്നാൽ തകർത്ത ഫ്ലക്‌സുകൾ നീക്കിയത് ആരാണെന്നത് സംബന്ധിച്ച് ഒരുവിവരവുമില്ല.

പാ​മ്പാ​ടി​യി​ലും​ ​പു​തു​പ്പ​ള്ളി​യി​ലും
സ​തീ​ശ​നാ​യി​ ​പ്ര​ക​ട​നം

പാ​മ്പാ​ടി​:​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ​ ​നാ​ടാ​യ​ ​പു​തു​പ്പ​ള്ളി​ ​മ​ണ്ഡ​ല​ത്തി​ലെ​ ​പാ​മ്പാ​ടി​യി​ലും​ ​പു​തു​പ്പ​ള്ളി​യി​ലും​ ​വി.​ഡി​ ​സ​തീ​ശ​ന് ​ഐ​ക്യ​ദാ​ർ​ഢ്യം​ ​പ്ര​ഖ്യാ​പി​ച്ച് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​തെ​രു​വി​ലി​റ​ങ്ങി.​ ​പാ​മ്പാ​ടി​യി​ൽ​ ​ന​ട​ന്ന​ ​പ്ര​ക​ട​നം​ ​പാ​മ്പാ​ടി​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സി​ജു​ ​കെ​ ​ഐ​സ​ക് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.​ ​പാ​മ്പാ​ടി​യി​ലെ​ ​പാ​ർ​ട്ടി​ ​ഓ​ഫീ​സ് ​പ​രി​സ​ര​ത്ത് ​നി​ന്ന് ​ആ​രം​ഭി​ച്ച​ ​ഐ​ക്യ​ദാ​ർ​ഢ്യ​ ​റാ​ലി​ ​കാ​ള​ച​ന്ത​ ​ചു​റ്റി​ ​ബ​സ് ​സ്‌​റ്റാ​ൻ​ഡി​ന് ​മു​ന്നി​ൽ​ ​സ​മാ​പി​ച്ചു.​
​ഒ​രു​ ​വി​ഭാ​ഗം​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​മാ​റി​നി​ന്നു.​ ​ഐ.​എ​ൻ.​ടി.​യു.​സി​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​നി​യ​ൻ​ ​മാ​ത്യു,​ ​മീ​ന​ടം​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​മി​നി​ ​ഫി​ലി​പ്,​ ​പാ​മ്പാ​ടി​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​സെ​ബാ​സ്റ്റ്യ​ൻ​ ​ജോ​സ​ഫ് ​അ​ട​ക്ക​മു​ള്ള​ ​നേ​താ​ക്ക​ൾ​ ​പ്ര​സം​ഗി​ച്ചു.​ ​
പു​തു​പ്പ​ള്ളി​യി​ൽ​ ​ന​ട​ന്ന​ ​ഐ​ക്യ​ദാ​ർ​ഢ്യ​ ​റാ​ലി​യ്ക്ക്ഐ.​എ​ൻ.​ടി.​യു.​സി​ ​സം​സ്ഥാന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​നൂ​പ് ​മാ​ത്യു​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL