SignIn
Kerala Kaumudi Online
Thursday, 11 June 2026 11.00 AM IST

ഗോൾഡൻ ഡേയ്‌സ്!

u

ത്തറിലെ ലുസൈലിൽ ലയണൽ മെസി പൂർണതയിലേക്കും അർജന്റീന മൂന്നാം ലോകകപ്പിലേക്കും നടന്നു കയറിയ ആ സുന്ദര രാത്രിക്ക് ശേഷം, പ്രപഞ്ചം വീണ്ടും ഒരു പന്തായി മാറുന്നു. മൂന്നര വർഷത്തിനിപ്പുറം ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കങ്ങളിൽ ഒന്നായ ഫിഫ ലോകകപ്പിന്റെ പുത്തൻ പതിപ്പിന് ഇന്ന് രാത്രി മെക്സിക്കോ സിറ്രിയിലെ ആസ്ടെക്ക സ്റ്രേഡിയത്തിൽ കിക്കോഫ്. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 12.30ന് തുടങ്ങുന്ന ആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടത്തോടെ കാൽപ്പന്തിന്റെ ലോക കാർണിവലിന് തുടക്കമാകും. ഇനിയുള്ള 39 ദിവസത്തേക്ക് ലോകത്തിന്റെ കണ്ണും കാതും ഹൃദയവും യു.എസ്.എയിലേക്കും കാനഡയിലേക്കും,മെക്സിക്കോയിലേക്കും കൂർപ്പിച്ചുവയ്ക്കും, ചരിത്രത്തിലാദ്യമായി മൂന്ന് രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പാണിത്. ഏറ്റവും കൂടുതൽ രാജ്യങ്ങളും കളിക്കാരും പങ്കെടുക്കുന്ന ടൂർണമെന്റും ഇതു തന്നെ.

ഉദ്ഘാടന മഹാമഹം

മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മൂന്ന് ആതിഥേയരാജ്യങ്ങളിലും ഉദ്ഘാടനച്ചടങ്ങുകൾ നടക്കും,​ ഇന്ന് രാത്രി ഇന്ത്യൻ സമയം രാത്രി 10.30 ഓടെയാണ് മെക്സിക്കോ സിറ്റി സ്റ്രേഡിയത്തിൽ ഉദ്ഘാടനച്ചടങ്ങുകൾ അരങ്ങേറുക. ഇത്തവണത്തെ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ഡായ് ഡായ്‌യുടെ പിന്നണി പ്രവർത്തകരായ ഷക്കീറയും ബർണ ബോയിയുമെല്ലാം പരിപാടികൾ അവതരിപ്പിക്കും.

കാനഡ വേദിയാകുന്ന ഉദ്ഘാടനച്ചടങ്ങ് നാളെ രാത്രിയാണ്. കാനഡയും ഹോസ്‌നിയയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ടൊറാന്റോ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ കനേഡിയൻ ഗായകരായ മൈക്കിൾ ബുൾബെ, അലാനിസ് മോറിസ്സെറ്രെ, മലയാളത്തിലും അഭിനയിച്ചിട്ടുള്ള നടി നോറ ഫത്തേഹി എന്നിവരെല്ലാം അണിനിരക്കും,

യു.എസ്.എയിലെ ഉദ്ഘാടനച്ചടങ്ങുകൾ ലോസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തിലാണ്. യു.എസ്.എയും പരാഗ്വെയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി നടക്കുന്ന പരിപാടിയിൽ കാത്തി പെറി, അനിറ്റ എന്നിവരുടെ നേതൃത്വത്തിലാണ് കലാപരിപാടികൾ.

മെക്സിക്കൻ തിരമാലയും ബഫാന ബഫാനയും

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പിന്റെ 23-ാം പതിപ്പിലെ ആദ്യ ജയമെന്ന ലക്ഷ്യവുമായി ഇന്ന് രാത്രി ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് എയിലെ ടീമുകളായ ആതിഥേയരായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും ഏറ്രുമുട്ടം. ചരിത്ര പ്രസിദ്ധമായ ആസ്ടെക്ക സ്റ്റേഡിയമാണ് മത്സരവേദി. മെക്സിക്കോ ആതിഥേയരെന്ന നിലയിൽ നേരിട്ട് ലോകകപ്പിന് യോഗ്യത ഉറപ്പിച്ചപ്പോൾ. ആഫ്രിക്കൻ മേഖലയിലെ യോഗ്യതാ പോരാട്ടത്തിൽ ഗ്രൂപ്പ് സിയിലെ ചാമ്പ്യൻമാരായാണ് ദക്ഷിണാഫ്രിക്ക ഇത്തവണ ലോകകപ്പിന് ടിക്കറ്രെടുത്തത്. കരുത്തരായ നൈജീരിയയെ ഉൾപ്പെടെ പിന്തള്ളിയാണ് ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ചാമ്പ്യന്മാരായത്.

നോട്ട് ദ പോയിന്റ്

2010ൽ തങ്ങൾ ആതിഥേയത്വം വഹിച്ച ലോകകപ്പിന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തുന്നത്.

2010ലെ ഉദ്ഘാടന മത്സരത്തിലും മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഏറ്രുമുട്ടിയത്. ആ മത്സരം 1-1ന്റെ സമനിലയിലാണ് അവസാനിച്ചത്.

ദക്ഷിണാഫ്രിക്കയുടെ നാലാം ലോകകപ്പാണിത്.

മെക്‌സിക്കോയുടെ 18-ാം ലോകകപ്പാണിത്, തുടർച്ചയായ 8-ാമത്തേതും.

ഇത് എട്ടാം തവണയാണ് മെക്സിക്കോ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കളിക്കുന്നത്. ഏറ്രവും കൂടുതൽ ഉദ്ഘാടന മത്സരങ്ങൾ കളിച്ച ടീമും മെക്സിക്കോയാണ്.

രണ്ട് ടീമും ഇതുവരെ നാല് മത്സരങ്ങളിൽ മുഖാമുഖം വന്നിട്ടുണ്ട്. രണ്ടെണ്ണത്തിൽ മെക്സിക്കോ ജയിച്ചപ്പോൾ ഒരു മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആയിരുന്നു വിജയം. ഒരു മത്സരം സമനിലയായി.

എ.സി മിലാൻ സ്ട്രൈക്കർ സാന്റിയാഗോ ജിമിനെസ്. മിഡ്ഫീൽഡർമാരായ എഡിസൺ അൽവാരെസ്,എൽവാരോ ഫിഡെൽഗോ,ഗിൽബർട്ടോ മോറ എന്നിവരാണ് മെക്സിക്കോയുടെ തുറുപ്പ് ചീട്ടുകൾ. മുൻ ലോകകപ്പുകളിൽ തിളങ്ങിയ വെറ്റ്‌റൻ ഗോൾകീപ്പർ ഗ്വിലെർമോ ഒച്ചോവ കളത്തിലിറങ്ങുമോയെന്ന് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നു.

ബേൺലിയുടെ സ്ട്രൈക്കർ ലൈൽ ഫോസ്റ്റർ,ഗോൾകീപ്പർ റോൺവെൻ വില്യംസ്, വിംഗർ ഓസ്‌വിൻ അപ്പോളിസ്, മിഡ്ഫീൽഡർ ടെബോഹോ മൊക്കേന എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ മിന്നും താരങ്ങൾ.

നാളെ ഇന്ത്യൻ സമയം രാവിലെ 7.30ന് തുടങ്ങുന്ന ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ദക്ഷിണകൊറിയയും ചെച്ചിയയും തമ്മിൽ ഏറ്രുമുട്ടും.


അ​ർ​ജ​ന്റീ​നയും
മെസിയും​ ​സെ​റ്റ്

അ​ല​ബാ​മ​ ​(​യു.​എ​സ്)​:​ ​ലോ​ക​ക​പ്പി​ന് ​മു​ന്നോ​ടി​യാ​യു​ള്ള​ ​അ​വ​സാ​ന​ ​മു​ന്നൊ​രു​ക്ക​മാ​യി​രു​ന്ന​ ​ഐ​സ്‌​ലാ​ൻ​ഡി​നെ​തി​രാ​യ​ ​സൗ​ഹൃ​ദ​ ​മ​ത്സ​ര​ത്തി​ൽ​ 3​-0​ത്തി​ന്റെ​ ​ജയം​നേ​ടി​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​അ​ർ​ജ​ന്റീ​ന.ടീ​മി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി​യ​ ​നാ​യ​ക​ൻ​ ​ല​യ​ണ​ൽ​ ​മെ​സി​ ​ക​ള​ത്തി​ലി​റ​ങ്ങി​ ​മി​നി​ട്ടു​ക​ൾ​ക്ക​കം​ ​ഗോ​ൾ​ ​നേ​ടി​ ​ജോ​ർ​ദാ​ൻ​ ​ഹ​യ​ർ​ ​സ്റ്റേ​ഡി​ത്തി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തി​യ​ 85,000​ത്തോ​ളം​ ​കാ​ണി​ക​ളെ​ ആ​വേ​ശ​ത്തി​ലാ​റാ​ടി​ച്ചു.​ ​ഹോ​ണ്ടു​റാ​സി​നെ​തി​രാ​യ​ ​സ​ന്നാ​ഹ​ ​മ​ത്സ​ര​ത്തി​ൽ​ ​ക​ളി​ക്കാ​തി​രു​ന്ന​ ​മെ​സി​ ​ഐ​സ്‌​ലാ​ൻ​ഡി​നെ​തി​രെ​ 69​-ാം​ ​മി​നി​ട്ടി​ലാ​ണ് ​ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.​ ​തൊ​ട്ടു​പി​ന്നാ​ലെ​ ​സ്‌​ട്രൈ​ക്ക​ർ​ ​ലൗ​ട്ടാ​രോ​ ​മാ​ർ​ട്ടി​ന​സി​നെ​ ​ഐ​സ്‌​ലാ​ൻ​ഡ് ​ഗോ​ളി​ ​ഒ​ലെ​ഫ്സ്സ​ൺ​ ​ഫൗ​ൾ​ ​ചെ​യ്ത​തി​ന് ​അ​ർ​ജ​ന്റീ​ന​യ്ക്ക് ​അ​നു​കൂ​ല​മാ​യി​ ​പെ​നാ​ൽ​റ്റി​ ​ല​ഭി​ച്ചു.​ ​മെ​സി,​ ​മെ​സി​ ​എ​ന്ന​ ​ആ​രാ​ധ​ക​രു​ടെ​ ​ആ​ർ​പ്പു​വി​ളി​ക​ൾ​ ​കാ​ലു​ക​ളിൽ​ ​ആ​വാ​ഹി​ച്ച​ ​ഇ​തി​ഹാ​സ​താ​രം​ ​അ​നാ​യാ​സ​മാ​യി​ ​പെ​നാ​ൽ​റ്റി​ ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​പ്പോ​ൾ​ ​ഗാ​ല​റി​ ​പൊ​ട്ടി​ത്തെ​റി​ച്ചു.​ ​മ​ത്സ​ര​ത്തി​ൽ​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ര​ണ്ടാം​ ​ഗോ​ളാ​യി​രു​ന്നു​ ​ഇ​ത്.​ 86​-ാം​ ​മി​നി​ട്ടി​ൽ​ ​തി​യാ​ഗോ​ ​അ​ൽ​മേ​ഡ​ ​നേ​ടി​യ​ ​മൂ​ന്നാം​ ​ഗോ​ളി​ൽ​ ​റോ​ഡ്രി​ഗോ​ ​ഡി​ ​പോ​ളി​നൊ​പ്പം​ ​മെ​സി​യി​ടേ​യും​ ​കാ​ലൊ​പ്പു​ണ്ടാ​യി​രു​ന്നു.​ ​നേ​ര​ത്തേ​ 8​-ാം​ ​മി​നി​ട്ടി​ൽ​ ​വാ​ല​ന്റി​ൻ​ ​ബാ​ർ​കോ​യാ​ണ് ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ആ​ദ്യ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.ഇ​തോ​ടെ​ ​സ​ന്നാ​ഹ​ ​മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം​ ​ഗം​ഭീ​ര​ ​വി​ജ​യം​ ​നേ​ടി​യ​ ​അ​ർ​ജ​ന്റീ​ന​ ​തു​ട​ർ​ച്ച​യാ​യ​ ​ഏ​ഴാം​ ​ജ​യ​വു​മാ​യാ​ണ് ​ലോ​ക​ക​പ്പ് ​നി​ല​നി​റു​ത്താ​ൻ​ ​ബൂ​ട്ടു​കെ​ട്ടു​ന്ന​ത്.
117​-​മെ​സി​യു​ടെ​ 117​-ാം​ ​അ​ന്താ​രാ​ഷ്ട്ര​ ​ഗോ​ളാ​യി​രു​ന്നു​ ​മ​ത്സ​ര​ത്തി​ലേ​ത്.​ ​അ​ർ​ജ​ന്റീ​ന​യ്ക്കാ​യി​ ​ഗോ​ൾ​ ​നേ​ടു​ന്ന​ ​ഏ​റ്ര​വും​ ​പ്രാ​യ​മേ​റി​യ​ ​താ​ര​മെ​ന്ന​ ​റെ​ക്കാ​ഡും​ ​​മെ​സി​ ​സ്വ​ന്ത​മാ​ക്കി.

ലോകചാമ്പ്യന്മാർ ഇതുവരെ

1930- ഉറുഗ്വെ

1934- ഇറ്റലി

1938-ഇറ്രലി

1950- ഉറുഗ്വെ

1954-ജർമ്മനി

1958-ബ്രസീൽ

1962-ബ്രസീൽ

1966- ഇംഗ്ലണ്ട്

1970-ബ്രസീൽ

1974-ജർമ്മനി

1978-അർജന്റീന

1982-ഇറ്റലി

1986-അർജന്റീന

1990-ജർമ്മനി

1994-ബ്രസീൽ

1998- ഫ്രാൻസ്

2022-ബ്രസീൽ

2026- ഇറ്റലി

2010- സ്‌പെയിൻ

2014-ജർമ്മനി

2018- ഫ്രാൻസ്

2022- അർജന്റീന

ഏറ്റവും കൂടുതൽ ചാമ്പ്യൻമാരായത് - ബ്രസീൽ 5 തവണ, ഇറ്റലിയും ജർമ്മനിയും 4 തവണ വീതം ലോകകപ്പ് നേടി

8-ഇതുവരെ 8 രാജ്യങ്ങളാണ് ഫിഫ ലോകകപ്പ് നേടിയിട്ടുള്ളത്.

3-ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പ് കിരീട നേട്ടങ്ങളിൽ പങ്കാളിയായത് ബ്രസീലിന്റെ ഇതിഹാസം പെലെ (3 ലോകകപ്പ് നേടി, 1958,1962,1970)

16- ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ജർമ്മനിയുടെ മിറാസ്ലാവ് ക്ലോസെയാണ്. 2002 മുതൽ 14വരെയുള്ള ലോകകപ്പുകളിൽ നിന്നായി ക്ലോസെ 16 ഗോളുകൾ നേടി.

26- ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ളത് ലയണൽ മെസിയാണ്. 26 മത്സരങ്ങൾ.

2- ടീമുകൾക്ക് മാത്രമേ ഇതുവരെ ലോകകപ്പ് നിലനിറുത്താനായിട്ടുള്ളൂ.1958ലും 62ലും ബ്രസീലിനും 1934ലും 38ലും ഇറ്റലിയ്ക്കും.

6- ലോകചാമ്പ്യന്മാരെന്ന പകിട്ടിലെത്തി അടുത്ത ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത് 6 ടീമുകളാണ്,

6-അർജന്റീനൻ നായകൻ മെസി, പോർച്ചുഗീസ് കപ്പിത്താൻ ക്രിസ്റ്ര്യാനൊ റൊണാൾഡോ, മെക്സിക്കൻ ഷോട്ട് സ്റ്റോപ്പർ ഗ്വില്ലർമോ ഒച്ചോവ എന്നിവർക്ക് ഇത് ആറാം ലോകകപ്പാണ്

2720- ഇതുവരെ നടന്ന 22 ലോകകപ്പ് എഡിഷനുകളിലായി പിറന്നത് 2720 ഗോളുകളാണ്. 964 മത്സരങ്ങളും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360