
തിരുവനന്തപുരം: പ്ലസ് വൺ മെരിറ്റ് ക്വാട്ടയുടെ രണ്ടാമത്തെ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10 മുതൽ ജൂൺ 23ന് വൈകിട്ട് 5വരെ പ്രവേശനം നേടാം. വിശദമായ വിവരങ്ങൾ വെബ്‌സൈറ്റായ \www.hscap.kerala.gov.in.ലെ കാൻഡിഡേറ്റ് ലോഗിനിലെ സെക്കൻഡ് അലോട്ട്‌മെന്റ് ലിങ്കിലൂടെ ലഭിക്കും. മെരിറ്റ് ക്വാട്ട അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്നവരെ തുടർന്നുള്ള അലോട്ട്‌മെന്റ് പരിഗണിക്കില്ല. വൊക്കേഷണൽ ഹയർസെക്കൻഡറിയുടെ രണ്ടാംഘട്ട അലോട്ട്‌മെന്റും ഇന്ന് പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |