SignIn
Kerala Kaumudi Online
Friday, 15 May 2026 10.03 PM IST

രോഗനിർണയ ക്യാമ്പ് നടത്തി

kg-raju

വൈക്കം : കുട്ടികളുടെ വളർച്ചയിലെ വൈകല്യങ്ങൾ നേരത്തേ കണ്ടെത്തി ശരിയായ ചികിത്സ കൃത്യസമയത്ത് നൽകുന്നതിന് ആരംഭിച്ചിട്ടുള്ള തളിർ രോഗനിർണയ ക്യാമ്പ് വല്ലകം സെന്റ്‌മേരീസ് ഹൈസ്‌ക്കൂൾ ഹാളിൽ ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ: അലക്സ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺമാരായ കെ.ദീപേഷ്, അജിതാ മധുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ മിനി മനയ്ക്കൽ പറമ്പിൽ, ഷൈലജ സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL