
കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി കുമരകത്ത് പ്രവർത്തിക്കുന്ന സെന്റ് ജോൺസ് അഗാപ്പെ ഡെ കെയർ സെന്ററിലെ കുട്ടികളും, മാതാപിതാക്കളും പരിശീലകരുമായി സംവദിച്ച് നാട്ടകം സുരേഷ് എം.എൽ.എ. കുമരകം വള്ളറപ്പള്ളി വികാരി ഫാ. ഫിലിപ്പ് കരിശ്ശേരിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ വൈശാഖ്, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അലൻ കുര്യാക്കോസ്, കുമരകം കർഷക കോൺഗ്രസ് പ്രസിഡന്റ് ബിജു റ്റി. ചാക്കോ, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷൈല തോമസ്, പേരന്റ്‌സ് നെറ്റവർക്ക് പ്രതിനിധി ഫിലിപ്പ് സി.പി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |