SignIn
Kerala Kaumudi Online
Tuesday, 30 June 2026 12.19 AM IST

റെജി ചെറിയാൻ എംഎൽഎയുടെ കാർ ബൈക്കിലിടിച്ച് അപകടം,​ യുവാവിന് പരിക്ക്

reji-cheriyan-
റെജി ചെറിയാൻ എം.എൽ.എ Image credit : facebook

ആലപ്പുഴ : കുട്ടനാട് എം.എൽ.എ റെജി ചെറിയാന്റെ കാറിട്ച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. എം.എൽ.എയുടെ കാറും എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു . നെടുമുിടി ആശാരിപറമ്പിൽ സുനീഷിനാണ് പരിക്കേറ്റത്. എം.സി റോഡിൽ ചമ്പക്കുളത്ത് വച്ചായിരുന്നു അപകടം.

അമിത വേഗത്തിലെത്തിയ ബൈക്ക് കാറിലിടിച്ചു കയറുകയായിരുന്നുവെന്ന് അദ്ദേഹം വിശദമാക്കി. എന്നാൽ അപകടസമയത്ത് എം.എൽ.എയാണ് വാഹനം ഓടിച്ചതെന്നും എം.എൽ.എ മദ്യപിച്ചിരുന്നുവെന്നും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജെയിംസ് സാമുവൽ ആരോപിച്ചു. പൊലീസ് എത്തുന്നതിന് മുൻപ് എം.എൽ.എ പോയെന്നും അദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ജെയിംസ് സാമുവൽ ആവശ്യപ്പെട്ടു.

എന്നാൽ പൊലീസ് എത്തിയ ശേഷമാണ് താൻ സ്ഥലത്ത് നിന്ന് പോയതെന്നും അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വരെ താൻ സ്ഥലത്തുണ്ടായിരുന്നുവെന്നും റെജി ചെറിയാൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REJI CHERIYAN MLA, REJI CHERIYAN, MLA CAR ACCIDENT, BIKE ACCIDENT, BIKE ACCIDENT KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA