കോട്ടയം: സംസ്ഥാനത്ത് താമസിക്കുന്ന അറുന്തതിയർ, ചക്കിലിയർ പട്ടികജാതി വിഭാഗങ്ങൾക്ക് 2021 വരെ ലഭിച്ചിരുന്ന റിസർവേഷൻ ജാതി സർട്ടിഫിക്കറ്റ് കഴിഞ്ഞ അഞ്ച് വർഷമായി ലഭിക്കുന്നില്ലെന്ന പരാതിയുമായി ഓൺഡി വീരൻ സോഷ്യൽ വാട്‌സ്ആപ്പ് കൂട്ടായ്മ തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിക്ക് നിവേദനം നൽകി. ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ വിദ്യാർത്ഥികൾക്ക് പത്താം ക്ലാസിന് ശേഷമുള്ള തുടർപഠനവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും പ്രതിസന്ധിയിലാണ്. വിഷയത്തിൽ തമിഴ്‌നാട് സർക്കാർ കേരള സർക്കാരുമായി ഇടപെട്ട് പരിഹാരം കാണണമെന്നാണ് ആവശ്യം. ഇതേ ആവശ്യവുമായി മുഖ്യമന്ത്രി വി.ഡി സതീശനും നിവേദനം സമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |