കാഞ്ഞിരപ്പള്ളി : സപ്ലൈകോയിലെ അന്യായമായ സ്ഥലം മാറ്റത്തിനെതിരെ എ.ഐ.ടി.യു.സി കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 ന് കാഞ്ഞിരപ്പള്ളി സപ്ലൈകോ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഒ.പി.എ. സലാം ഉദ്ഘാടനം ചെയ്യും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അന്യായമായ തൊഴിൽ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് നേതാക്കൾ പറഞ്ഞു. അഡ്വ. എം.എ. ഷാജി, വി.പി. സുഗതൻ, സിജോ പ്ലാത്തോട്ടം, ടി. പ്രസാദ്, ടി.കെ. ശിവൻ എന്നിവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |