
പാലാ: നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ 17 അംഗ സംയുക്ത കൂട്ടുകെട്ട് മായാ രാഹുലിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചെങ്കിലും വൈസ് ചെയർമാൻ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നു.
വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ ബിജു മാത്യൂസിനെ സ്ഥാനാർത്ഥിയാക്കണമോ എന്നതിൽ ധാരണയായിട്ടില്ലെന്ന് സംയുക്ത കൂട്ടുകെട്ടിലെ ഇടതുമുന്നണി അഭിപ്രായപ്പെടുന്നു. വൈസ് ചെയർമാൻ സ്ഥാനത്തെച്ചൊല്ലി ഇടതുമുന്നണിയും കോൺഗ്രസ് വിമത കൗൺസിലർമാരും തമ്മിൽ അഭിപ്രായവ്യത്യാസം ശക്തമാണെന്നാണ് സൂചന.
ചെയർപേഴ്സൺ തിരഞ്ഞെടുപ്പിനായി മാത്രമാണ് നിലവിൽ കോൺഗ്രസ് വിമത കൗൺസിലർമാരുമായി ധാരണയുള്ളതെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ബിജു പാലൂപ്പടവിൽ കേരളകൗമുദിയോട് പറഞ്ഞു. ചെയർമാൻ തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരുമായും ആലോചിച്ച ശേഷമേ വൈസ് ചെയർമാൻ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്നും ബിജു പാലുപടവിൽ വിശദീകരിച്ചു. ഇത് കോൺഗ്രസ് വിമതർക്കിടയിൽ അതൃപ്തിക്ക് ഇടയാക്കിയതായാണ് വിവരം.
ബിജു മാത്യൂസിനായി വാദിച്ച് വിമതർ
തങ്ങളുടെയൊപ്പമുള്ള ബിജു മാത്യൂസിനെ വൈസ് ചെയർമാനാക്കണമെന്നാണ് കോൺഗ്രസ് വിമത വിഭാഗത്തിന്റെ ആഗ്രഹം.
എന്നാൽ, വൈസ് ചെയർമാൻ സ്ഥാനത്തെക്കുറിച്ച് യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്ന എൽ.ഡി.എഫ് നിലപാട് വന്നതോടെ വിമതരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |