വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് നിറവ് പദ്ധതിയിൽ തലയാഴം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ഹൃദ്യ കർഷക കൂട്ടായ്മയിൽ ബന്ദിപ്പൂ കൃഷി വിളവെടുത്തു. തോട്ടത്തിൽ ക്ഷേത്രത്തിന്റെ പരിസരത്ത് ഹൃദ്യ കർഷക കൂട്ടായ്മയിലെ
അംഗങ്ങളായ ശ്രീജ ഓമനൻ, ഉഷ അനി, അംബിക മോഹനൻ, വത്സല, ജിഷ നിഷാദ് എന്നിവർ ചേർന്നാണ് കൃഷി ചെയ്തത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ് രാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീലകുമാരി, കൃഷി ഓഫീസർ രേഷ്മ ഗോപി, വാർഡ് മെമ്പർ ടിന്റു വിജയൻ, കുടുംബശ്രീ സി.ഡി.എസ് അംഗം ശ്രീജ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |