ബാലുശ്ശേരി: എൻ.ഡി.എ ബാലുശ്ശേരി മണ്ഡലം സ്ഥാനാർത്ഥി സി.പി സതീഷ് പനങ്ങാട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. കരയത്തൊടി, ആര്യൻകുന്നത്ത്, രാരോത്ത് മുക്ക് ഉന്നതികളിലെ കുടുംബങ്ങളെ കണ്ടു. മുതിർന്ന ബി.ജെ.പി നേതാവായിരുന്ന സി എം കുനിയിലിന്റെ വീട് സന്ദർശിച്ചു. പുതിയകാവ്, വട്ടോളി ബസാർ, അറപ്പീടിക , കാറോറ മുക്ക്, നിർമ്മല്ലൂർ കാട്ടാം വള്ളി, എന്നിവിടങ്ങളിൽ ഗൃഹ സമ്പർക്കം നടത്തി. തൊഴിലുറപ്പ് തൊഴിലാളികൾ, അറപ്പീടിക ഖാദി കേന്ദ്രത്തിലെ തൊഴിലാളികൾ എന്നിവരെ കണ്ടു. രാജേന്ദ്രൻ കുളങ്ങര, ജയപ്രകാശ് കായണ്ണ, സജിത്ത് ലാൽ കരയത്തൊടി, പ്രവീൺ പനങ്ങാട്, സുനിൽ കുമാർ, ധനരാജ്, പ്രബീഷ്, റിനീഷ്, സുനിൽ ദത്ത് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |