നന്മണ്ട: എലത്തൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടി.ദേവദാസ് പുന്നശ്ശേരി തവന്നൂർ ക്ഷേത്ര ദർശനത്തിനു ശേഷം പുന്നശ്ശേരി, പയിമ്പ്ര എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഗൃഹസമ്പർക്കത്തിന് ശേഷം വിവിധ വിദ്യാലങ്ങൾ സന്ദർശിച്ചു. ചീക്കിലോട് എ.യു.പി സ്കൂൾ, കൊളത്തൂർ എ .യു .പി സ്കൂൾ, നന്മണ്ട ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെത്തി. കൊളത്തൂരിൽ
ഗുരുവരാനന്ദ സ്വാമിയുടെ 45-ാം സമാധി വാർഷിക ദിനാചരണത്തിൽ പങ്കെടുത്തു. എം.ഇ ഗംഗാധരൻ, പി.സി അഭിലാഷ്, ടി.കെ ബിജീഷ് കുമാർ, വി.വി സ്വപ്നേഷ് , ബിജീഷ് അയോദ്ധ്യ, ധനേഷ് പി. സി. പാലം, കെ.പി സുധാകരൻ, എം .പ്രദീപൻ, സത്യഭാമ ഇടവന കണ്ടി തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |