നാദാപുരം: എൽ.ഡി.എഫ് നാദാപുരം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ കല്ലാച്ചിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ എം.എൽ.എ, സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, നാദാപുരം മണ്ഡലം സ്ഥാനാർത്ഥി അഡ്വ. പി.വസന്തം, ബോബി മൂക്കൻതോട്ടം, സമദ് നരിപ്പറ്റ, പി. രാധാകൃഷ്ണൻ, ബിജു കായക്കൊടി, സി.എം. മാത്യു, കരിമ്പിൽ വസന്ത, എ.മോഹൻദാസ്,എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം കൺവീനർ പി.പി.ചാത്തു സ്വാഗതം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി എ.മോഹൻദാസ് (പ്രസിഡന്റ്), ഇ.കെ.വിജയൻ എം.എൽ.എ (ജനറൽ കൺവീനർ), രജീന്ദ്രൻ കപ്പള്ളി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |