നാദാപുരം: നാദാപുരം മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നാദാപുരത്ത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി അദ്ധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം പി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ, ദേശീയ സെക്രട്ടറി
സി.കെ.സുബൈർ, യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, കോൺഗ്രസ് നേതാവ് കെ.സി. അബു, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ജോർജ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം, മുഹമ്മദ് ബംഗ്ലത്ത്, എം.പി.ജാഫർ ,
എം.പി.സൂപ്പി, മോഹനൻ പാറക്കടവ്, ജമാൽ കോരങ്കോട്ട്, കെ.പി. രാജൻ, വയലോളി അബ്ദുള്ള, വി.പി. കുഞ്ഞബ്ദുള്ള , ആന്റണി ഈരൂരി, കെ.ടി. ജെയിംസ്, ആവോലം രാധാകൃഷ്ണൻ, കോരങ്കോട്ട് മൊയ്തു, പി കെ ഹബീബ്, വി വി മുഹമ്മദലി, എം കെ അഷ്‌റഫ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |