കൽപ്പറ്റ: രാജ്യത്തിന് മാതൃകയായ ടൗൺഷിപ്പാണ് സംസ്ഥാന സർക്കാർ ഉരുൾ ദുരിതബാധിതർക്കായി വയനാട്ടിൽ ഒരുക്കിയതെന്ന് ആർ.ജെ.ഡി ദേശീയ വർക്കിംഗ് പ്രസിഡന്റും ബീഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. കേന്ദ്രം സഹായം നൽകാതെ സംസ്ഥാനത്തെ ഞെരിച്ചപ്പോഴും എൽ.ഡി.എഫ് സർക്കാർ മാതൃകാപരമായി പുനരധിവാസം നടപ്പാക്കി. കേരളത്തിൽ കഴിഞ്ഞ 10 വർഷം കൊണ്ട് ഒട്ടനവധി വികസന പ്രവർത്തനങ്ങൾ എൽ.ഡി.എഫ് നടത്തി. അതുകൊണ്ട് മൂന്നാം തവണയും എൽ.ഡി.എഫ് തന്നെ വരണമെന്നാണ് തന്റെ ആഗ്രഹം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ ധനസഹായം പോലും നൽകാതെ ഞെരിക്കുകയാണ്. ഇതിനെയെല്ലാം അതിജീവിച്ച് കേരളം മുന്നോട്ടുപോയി. ഇച്ഛാശക്തിയുള്ള സർക്കാരിന്റെ ഭരണ നേട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കൽപ്പറ്റയിൽ ഇടതുപക്ഷ സ്ഥാനാർത്ഥി പി.കെ അനിൽകുമാറിന്റെ റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തിയ തേജ്വസി യാദവ് ടൗൺഷിപ്പ് സന്ദർശിച്ച ശേഷമാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |