SignIn
Kerala Kaumudi Online
Saturday, 25 April 2026 9.24 AM IST

പാമ്പ് കടിയേറ്റാൽ ചികിത്സ വെെകിക്കല്ലേ.. സ്റ്റോക്കുണ്ട് ആന്റിവെനം

Increase Font Size Decrease Font Size Print Page
snake-bite-
പാമ്പ് കടി

കോഴിക്കോട്: പാമ്പുകടിയേറ്റുള്ള മരണംകുറയ്ക്കാൻ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്.

ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന കേസുകളിൽ പാമ്പ് കടിക്കുള്ള സാദ്ധ്യത കൂടി പരിശോധിക്കണമെന്നും ചികിത്സ വെെകിക്കരുതെന്നും ഡി.എം.ഒ നിർദ്ദേശം നൽകി. മെഡിക്കൽ കോളേജ്, വടകര, ബീച്ച് ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ആന്റിവെനം സ്റ്റോക്ക് ഉണ്ട്. കരുതലെന്നാേണം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം, ചേവായൂർ ത്വക്ക് രോഗ ആശുപത്രി എന്നിവിടങ്ങളിലും പ്രതിവിഷം സ്റ്റോക്ക് ചെയ്തിട്ടുണ്ട്. കൂടാതെ സ്വകാര്യ ആശുപത്രികളിലും സ്റ്റോക്കുണ്ട്. ആവശ്യകത അനുസരിച്ചാണ് ആശുപത്രികളിൽ ആന്റിവെനം സൂക്ഷിച്ചിട്ടുള്ളത്. ആശുപത്രികളിലെത്തുന്ന രോഗികളെ വിവിധ ടെസ്റ്റുകൾക്ക് വിധേയമാക്കിയ ശേഷം രോഗത്തിന്റെ തീവ്രതയ്ക്കനുസരിച്ചാണ് ആന്റിവെനം നൽകുക. മൂർഖൻ, അണലി, ചുരുട്ട മണ്ഡലി, ശംഖുവരയൻ എന്നിവയുടെ വിഷത്തിന് പോളിവാലന്റ് പ്രതിവിഷമാണ് നിലവിലുള്ളത്. ഇവ ഫലപ്രദവുമാണ്.

മെഡി.കോളേജും സജ്ജം

പാമ്പുകടിയേറ്റ് എത്തുന്നവരെ പരിചരിക്കാൻ മെഡി.കോളേജും പൂർണ സജ്ജമാണ്. ആവശ്യത്തിനുള്ള ആന്റിവെനം സ്റ്റോക്കുണ്ട്. ചൂട് കൂടിയതോടെ പാമ്പ് കടിയേറ്റ് ചികിത്സക്കെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതിൽ കൂടുതലും വിഷമില്ലാത്ത പാമ്പുകളുടെ കടിയേറ്റ് എത്തുന്നവരാണ്. ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയ ശേഷം 24 മണിക്കൂർ ഇവരെ നിരീക്ഷിക്കും. എന്തെങ്കിലും അസ്വസ്ഥതകൾ കാണിക്കുന്നവർക്ക് ഫലപ്രദമായ ചികിത്സ നൽകും. വിഷപ്പാമ്പുകളിൽ മൂർഖൻ, ശംഖുവരയൻ, ചുരുട്ട അണലി, രക്തഅണലി തുടങ്ങിയവയുടെ കടിയേറ്റാണ് ഏറെപ്പേരും എത്തുന്നത്. പലരും ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും യഥാസമയം ശരിയായ ചികിത്സ നൽകിയതോടെ ഇവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായിട്ടുണ്ട്. അഞ്ച് വർഷം മുൻപ് വരെ വിഷപ്പാമ്പുകളുടെ കടിയേറ്റ് കാഷ്വാലിറ്റിയിൽ എത്തിയിരുന്നവരുടെ എണ്ണം ഇപ്പോൾ കുറഞ്ഞിട്ടുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പാമ്പുകടിയേറ്റു വരുന്നവരുടെ രക്തം പരിശോധിച്ചും രോഗലക്ഷണങ്ങൾ നോക്കിയുമാണ് കടിയേറ്റ പാമ്പിനെ തിരിച്ചറിയുന്നത്. പാമ്പ് കടിയേറ്റാൽ ഭയക്കരുതെന്നും എത്രയും പെട്ടന്ന് തന്നെ ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയിൽ രോഗിയെ എത്തിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ആന്റിവെനം ഇവിടെ

1.മെഡിക്കൽ കോളേജ്

2. ഗവ. മാതൃ-ശിശു സംരക്ഷണ കേന്ദ്രം

3.ബീച്ച് ആശുപത്രി

4.ത്വക്ക് രോഗാശുപത്രി

5.കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം

6. വടകര ജില്ലാ ആശുപത്രി

7.കൊയിലാണ്ടി താലൂക്കാശുപത്രി

8.നാദാപുരം താലൂക്കാശുപത്രി
9.ബാലുശ്ശേരി താലൂക്ക് ആശുപത്രി

10.കുറ്റ്യാടി താലൂക്ക് ആശുപത്രി

11.താമരശ്ശേരി താലൂക്ക് ആശുപത്രി

12.പേരാമ്പ്ര താലൂക്ക് ആശുപത്രി

13.ഫറോക്ക് താലൂക്ക് ആശുപത്രി

14. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി

ആശുപത്രികൾ പൂർണ്ണ സജ്ജമാണ്. പാമ്പ് കടിയേറ്രാൽ പരിഭ്രമിക്കാനോ കടിച്ചപാമ്പിനെ പിടിക്കാനോ ശ്രമിക്കരുത്. അത്‌ കൂടുതൽ അപകടമാകും. പറ്റുമെങ്കിൽ പാമ്പിന്റെ ഫോട്ടോ എടുക്കുക. അതിലൂടെയും പാമ്പിനെ തിരിച്ചറിയാം. ചികിത്സയും എളപുപ്പമാകും

ഡോ.രാജാറാം, ഡി.എം.ഒ

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.