കൊയിലാണ്ടി: കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി നടത്തിയ നീന്തൽ പരിശീലനം മുനിസിപ്പൽ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിന്ദു സി.ടി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീഷ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദൃശ്യ, വാർഡ് കൗൺസിലർമാരായ ഷാജി പാതിരകാട്. തസ്നിയ ,രമേശൻ ,ആയിഷാ ജാസ്മിൻ, വലിയാട്ടിൽ ബാലകൃഷ്ണൻ, നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ മിനി ആർ.കെ എന്നിവർ പ്രസംഗിച്ചു. പരിശീലകരായ നാരായണൻ നായർ. അജയ് കുമാർ എന്നിവർ നീന്തൽ പരിശീലനത്തിന്റെ മാർഗനിർദ്ദേശങ്ങൾ നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രമ്യ പണ്ടാരകണ്ടി സ്വാഗതവും സൗത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഷംസീറ സി.പി നന്ദിയും പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |