SignIn
Kerala Kaumudi Online
Friday, 15 May 2026 11.20 PM IST

ഹെൽമറ്റ് ധരിച്ച് പ്രതിഷേധം

lockel
ഫറോക്ക് ബസ് സ്റ്റാൻഡിൽ ഹെൽമറ്റ് ധരിച്ച് എൽ ഡി എഫിന്റെ സമരം

ഫറോക്ക്:​ ഫറോക്ക് മുനിസിപ്പൽ​ ബസ്‌സ്റ്റാൻഡ് കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ തുടർച്ചയായി​ വീഴുന്നതിൽ നടപടി സ്വീകരിക്കാത്ത​ യു.ഡി.എഫ് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ​ എൽ.ഡി.എഫ് കൗൺസിലർമാർ ഹെൽമറ്റ് ധരിച്ച് ബസ് സ്റ്റാൻഡിൽ പ്രതിഷേധ ധർണ​ സംഘടിപ്പിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റെയിൽ​വേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് ബസ് സ്റ്റാൻഡിലേക്ക് ​എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും സംഘടിപ്പിച്ചു. സി.പി.​ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ഗിരീഷ് ഉദ്ഘാടനം ചെയ്തു.​എൽ.ഡി.എഫ് ബേപ്പൂർ മണ്ഡലം കൺവീനർ ടി.രാധാ ഗോപി , കെ.ടി.മുരളീധരൻ ,എം.എം. മുസ്തഫ, എം. സമീഷ്, യു. സുധർമ്മ കൗൺസിലർമാരായ എം.വിജയൻ , പ്രകാശ് കറുത്തേടത്ത്, കമറുലൈല . കെ എന്നിവർ സംസാരിച്ചു.​ വിജയകുമാർ പൂതേരി അദ്ധ്യക്ഷത വഹിച്ചു.​ സി. ഷിജു സ്വാഗതവും കെ.ബി. ഷാ​ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL