മുക്കം: മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിൽ നടന്നുവരുന്ന ഭാഗവത സപ്താഹയജ്ഞം നാളെ സമാപിക്കും . പുല്ലൂർമണ്ണ കൃഷ്ണകുമാർ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. നിത്യവും അന്നദാനം ക്ഷേത്ര കലകളുടെ അവതരണം മുതലായവയുമുണ്ട് . ഇന്നലെ വൈകീട്ട് നടന്ന രുക്മിണി സ്വയംവര ഘോഷയാത്രയിൽ നിരവധിപേർ പങ്കെടുത്തു . ശ്രേയ സുരേഷ് രുക്മിണിയായി. മാതൃസമതി പ്രസിഡന്റ് ഷീജാ സത്യൻ സെക്രട്ടറി സുധ സുരേഷ്, ശ്രീജ മണി , ബേബി പൂക്കോട്ട്കുന്നത്ത്, ക്ഷേത്രക്കമ്മറ്റി പ്രസിഡന്റ് അജയ ചന്ദ്രൻ ഇന്ദീവരം, മണി തോട്ടത്തിൽ, ഹരി കീരിപ്പൊയിൽ, രാജേഷ് കപ്പിയേടത്ത്, ശിവദാസൻ തോട്ടത്തിൽ , വേലായുധൻ കുളിപ്പാറ നേതൃത്വം നൽകി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |