SignIn
Kerala Kaumudi Online
Saturday, 27 June 2026 7.27 AM IST

യോഗാ ദിനാചരണം

yoga-
മുക്കം നഗരസഭയിൽ നടന്ന അന്താരാഷ്ട്ര യോഗാദിനത്തിൽ നിന്ന്

മുക്കം: ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷൻ കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭയിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭവന വിനോദ്, ബബിത മനോജ്‌, അബ്ദുള്ള കുട്ടി പ്രസംഗിച്ചു. ഡോ. പൊന്നി സ്വാഗതവും ഡോ. ഷമീഹ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി ഡോ. ഭാഗ്യശ്രീയുടെ യോഗാ പരിശീലനവും പ്രദർശനവും സൂംബാ ട്രെയ്നർ ടീനയുടെ സൂംബ ഡാൻസും ഒരുക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL