ബേപ്പൂർ: നീണ്ട കാത്തിരിപ്പിന് ശേഷം നവീകരണം പൂർത്തിയാക്കിയ ബേപ്പൂർ ബസ് സ്റ്റാൻ്റിന് സമീപം കോവിലകം റോഡ് കോർപ്പറേഷൻ ആരോഗ്യ കാര്യ ചെയർമാൻ കെ രാജീവ് ഉദ്ഘാടനം ചെയ്തു. ഇല്ലത്തു പറമ്പിൽ കോവിലകം റസിഡൻസ് അംഗങ്ങളുടേയും മുൻ കൗൺസിലർ എം ശിരിജയുടേയും സജീവ ഇടപെടലിനെ തുടർന്നാണ് നവീകരണം സാധ്യമായത്. കോർപ്പറേഷൻ 3 റീച്ചുകളിലായി 400 മീറ്ററോളം നീളത്തിൽ 22 ലക്ഷം വകയിരുത്തിയാണ് ഇൻ്റർലോക്കോട് കൂടി നവീകരിച്ചത്. എം ഗിരിജ അദ്ധ്യക്ഷത വഹിച്ചു. കെ വി മുസ്തഫ, ശശിധരൻ, കെ. ഫാസിൽ, ബഷീർ ഹാജി, ഉണ്ണികൃഷ്ണവർമ്മ, എ.വി ദേവരാജൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |