കൊയിലാണ്ടി: ജീവിതശൈലീ രോഗങ്ങൾക്കെതിരെ ബോധവത്ക്കരണവുമായി പുത്തഞ്ചേരിയിൽ നിന്ന് കാൽനടയായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ യാത്ര ചെയ്ത് തിരിച്ചെത്തിയ അദ്ധ്യാപകനും സഞ്ചാരിയുമായ അഭിലാഷ് പുത്തഞ്ചേരിക്ക് പുത്തഞ്ചേരി പൗരാവലി സ്വീകരണം നൽകി. ജൂൺ പത്തിന് തുടങ്ങിയ യാത്ര മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ ചെയർമാൻ അനിൽകുമാർ വള്ളിൽ ഫ്ലാഗ് ഓഫ് ചെയ്തു. അനുമോദന പരിപാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സി. അജിത ഉദ്ഘാടനം നിർവഹിച്ചു. ഗണേഷ് കക്കഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. വത്സൻ എടക്കാത്തിൽ, കെ.എം. ശ്രീനു, ശ്രീധരൻ ചാലൂർ, മണ്ണപമ്പത്ത് ബാബു, നിധീഷ് കൂട്ടാക്കൂൽ, നിള എം.കെ., സിനി ശ്രുതി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |