മുക്കം: കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും ചെറുവാടി സാമൂഹികാരോഗ്യത്തിന്റേയും മുക്കം റോട്ടറി ക്ലബിന്റേയും സംയുക്താഭിമുഖ്യത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം, ജീവിതശൈലി രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നീ വിഷയങ്ങളിൽ ബോധവത്‌കരണ ക്ലാസും ജീവിതശൈലി രോഗനിർണയ ക്യാമ്പും നടത്തി.തോട്ടുമുക്കം സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും അഞ്ചാം വാർഡ് മെമ്പറുമായ സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സുഹാസ് പി കെ യുടെ അദ്ധ്യക്ഷത വഹിച്ചു. ഡോ.സി.കെ.ഷാജി ക്ലാസെടുത്തു.
കെ.പി അനിൽകുമാർ, അരുണ കെ. കെ, മിനി സിബി, സിബി ജേക്കബ്, കുഞ്ഞബ്ദുള്ള എം, ഉമ്മർ ത്രീസ്റ്റാർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |