മുക്കം: പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'അവകാശദിനം' ആചരിച്ചു. 39 ഇന ആവശ്യങ്ങളടങ്ങിയ വിശദമായ നിവേദനം മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തിക്ക് ഉപജില്ലാ ഭാരവാഹികൾ കൈമാറി. വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് കെ.പി. ജാബിർ , ഉപജില്ല പ്രസിഡന്റ് ടി.പി.അബൂബക്കർ , സെക്രട്ടറി കെ.വി. നവാസ്, ട്രഷറർ എം.സി. ഹാരിസ്, എം എൻ ഫസൽ വാരിസ്, വി കെ അബ്ദുസ്സലീം, ഷമീർ മുക്കം, ഷാഹിർ പി.യു തുടങ്ങിയവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ശക്തമായ തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്.ടി.യു ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |