കുന്ദമംഗലം: എൻ.ഐ.ടി കാലിക്കറ്റിൽ പരിശീലനം പൂർത്തിയാക്കിയ അപ്രന്റീസ് ട്രെയിനികളെയും പ്രധാനമന്ത്രി കൗശൽ വികാസ് യോജന സൂര്യമിത്ര കോഴ്സ് പൂർത്തിയാക്കിയവരെയും അനുമോദിച്ചു. നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീമിന് കീഴിൽ പ്രായോഗിക പരിശീലനം പൂർത്തിയാക്കിയ 32 അപ്രന്റീസ് ട്രെയിനികളെയാണ് അനുമോദിച്ചത്.
എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് മുഖ്യാതിഥിയായി. ഡീൻ (ഫാക്കൽറ്റി ആൻഡ് സ്റ്റാഫ് വെൽഫെയർ) പ്രൊഫ. എം. എസ്. സുനിത, രജിസ്ട്രാർ ഇൻ-ചാർജ് ഡോ. സുനിൽ ജേക്കബ് ജോൺ, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്‌മെന്റ് ചെയർപേഴ്സൺ ഡോ. സുദീഷ് ജോർജ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |