SignIn
Kerala Kaumudi Online
Saturday, 18 July 2026 3.47 AM IST

എം.ഡി.ഇ.യു സമ്മേളനം

sammelanam-
എംഡിഇയു മുക്കം ഏരിയ സമ്മേളനം എം.പ്രദീപൻ ഉദ്ഘാടനം ചെയ്യുന്നു.

മുക്കം:മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ബി,സി, ഡി, ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് മലബാർ ദേവസ്വം എംപ്ലോയിസ് യൂണിയൻ (എം.ഡി.ഇ.യു- സി.ഐ.ടി.യു) മുക്കം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ ആക്ടിംഗ് സെക്രട്ടറി എം.പ്രദീപൻ ഉദ്ഘാടനം ചെയ്തു. ശങ്കരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. കൃഷ്ണദാസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സജിത്ത് വാര്യർ,വിനോദൻ, ജീജാകുമാരി എന്നിവർ പ്രസംഗിച്ചു. സജിത്ത് ടി വി സ്വാഗതവും ജീജാകുമാരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പ്രസിഡന്റ്: ശങ്കരൻ നമ്പൂതിരി, വൈസ് പ്രസിഡന്റുമാർ: രുഗ്മിണി വാരസിയാർ, അഖിൽ. സെക്രട്ടറി: ടി.വി. സജിത്ത്, ജോ. സെക്രട്ടറി: ജീജാകുമാരി, ട്രഷറർ: കൃഷ്ണപ്രസാദ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL