SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.25 AM IST

സിനിമാപ്രവർത്തകരെ ആദരിച്ചു

photo
സ്‌ക്രാപ്പ് സിനിമാ പ്രവർത്തകരെ സിനിമാ നാടക നടൻ വിജയൻ കാരന്തൂർ ആദരിക്കുന്നു

നരിക്കുനി: നരിക്കുനിയിലെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് നിർമ്മിച്ച സ്ക്രാപ്പ് എന്ന ഹ്രസ്വചിത്രത്തിലെ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് നരിക്കുനി അവറാൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ നടൻ വിജയൻ കാരന്തൂർ ഉദ്ഘാടനം ചെയ്തു. പ്രൊഡക്ഷൻ കൺട്രോളർ നാഷി നരിക്കുനി അദ്ധ്യക്ഷത വഹിച്ചു. സിനിമയുടെ സംവിധായകൻ ഫിയാസ് ബാബു, അസോസിയേറ്റ് ഡയറക്ടർമാരായ നൗഫൽ മടവൂർ, പ്രവീൺ അട്ടമല , ആർട്ട് ഡയറക്ടർ സി.എസ്. ദാസ് മടവൂർ, സുജിത്, ക്യാമറമാൻ ശംസു വാലില്ലാപുഴ പ്രസംഗിച്ചു. ചിത്രത്തിൽ അഭിനയിച്ച കലാകാരന്മാരെ ആദരിച്ചു. സി.പി. പ്രജിത്ത് കുമാർ മടവൂർ സ്വാഗതവും അസോസിയേറ്റ് ഡയറക്ടർ പ്രവീൺ അട്ടമല നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL