ചേളന്നൂർ: ഖാദി ഗ്രാമോദ്യോഗ് ഭവനിൽ ഖാദി ഓണം മേള ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സ്വപ്ന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.എം. സാമി അദ്ധ്യക്ഷത വഹിച്ചു. ആദ്യവിൽപ്പന ഗൗരി പുതിയോത്തിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. കുപ്പടം ദോത്തികൾ, സിൽക്ക്-കോട്ടൺ സാരികൾ, ഷർട്ട് പീസുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കിടക്കകൾ തുടങ്ങി ഖാദി ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം മേളയിൽ ഒരുക്കിയിട്ടുണ്ട്. 30 ശതമാനം സർക്കാർ റിബേറ്റും ആകർഷകമായ സമ്മാന പദ്ധതിയും ലഭിക്കും. ടാറ്റ ടിയാഗോ കാർ, 14 സുസുക്കി സ്കൂട്ടറുകൾ, 5,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ ഉൾപ്പെടെ സമ്മാനങ്ങളുണ്ട്. സർക്കാർ, അർധസർക്കാർ, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |