മുക്കം: ത്രിതല പഞ്ചായത്ത് വിഹിതം വെട്ടിക്കുറച്ച സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി നേതാവ് സുബൈർ അത്തോളി അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി വി കുഞ്ഞാലി, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ. ശിവദാസൻ, കെ പി ഷാജി, എൻ.സി.പി ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള കുമാരനല്ലൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അബ്ദുൽ അക്ബർ, വൈസ് പ്രസിഡന്റ് എംദിവ്യ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ജമീല, മാന്ത്ര വിനോദ്, സജി തോമസ്, കെ പി വിനു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |