മുക്കം : ഓപ്പറേഷൻ തൂഫാനെ അടയാളപ്പെടുത്തി നിയമസഭയിൽ പ്രദർശിപ്പിച്ച് ശ്രദ്ധനേടിയ "ഡെയ്ഞ്ചറസ് വൈബ്" ചിത്രം മുക്കം പിസി തിയറ്ററിൽ പ്രദർശിപ്പിച്ചു. കൊടിയത്തൂർ സ്വദേശിയായ ഫൈസൽ ഹുസൈൻ കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ മുക്കത്തെ പ്രദർശനോദ്ഘാടനം എം.എൻകാരശ്ശേരി നിർവഹിച്ചു. കാഞ്ചനമാല മുഖ്യാതിഥിയായി. മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് എംകെ.നദീറ, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കവിത, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി.അബ്ദുൽ അക്ബർ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ദീപു പ്രേംനാഥ്, പിടി.ബാബു, എ.പി മുരളീധരൻ, എ.വി.സുധാകരൻ, സലാം ലെൻസ് വ്യൂ,സജ്ജു ഫിലിപ്പ്, പ്രഫ.രാജശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |