SignIn
Kerala Kaumudi Online
Thursday, 13 August 2026 2.42 AM IST

കെ.സി.എസ്.പി.എ കൗൺസിൽ യോഗം

kunnamangalamnews
കെ.സി.എസ്.പി.എ താമരശ്ശേരി താലൂക്ക് കൗൺസിൽ യോഗം ജില്ലാ സെക്രട്ടറി വി. വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

കുന്ദമംഗലം: കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ താമരശ്ശേരി താലൂക്ക് കൗൺസിൽ യോഗം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഷീ ലോഡ്ജ് ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി വി. വിജയൻ ഉദ്ഘാടനം ചെയ്തു. സഹകരണ പെൻഷൻകാർക്ക് അനുവദിച്ചിരുന്ന ക്ഷാമബത്ത ഏകപക്ഷീയമായി നിർത്തലാക്കിയ നടപടി പിൻവലിച്ച് ക്ഷാമബത്ത പുനഃസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.താലൂക്ക് പ്രസിഡന്റ് എസ്. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി ഇ. വിനോദ്കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. എം. ലീല വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.

എൻ. സത്യൻ പ്രമേയം അവതരിപ്പിച്ചു. കെ. സി. സെയ്ത് മുഹമ്മദ്, അശോകൻ, ഇ. വിനോദ്കുമാർ, മുരളീധരൻ എന്നിവർ പ്രസംഗിച്ചു. എം. എം. രാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL