പെരിന്തൽമണ്ണ: ഊട്ടി റോഡിൽ നിന്നും മണ്ണാർക്കാട് റോഡ് ആശുപത്രി പടിവരെ പോകുന്ന നഗരത്തിലെ ഹൗസിംഗ് കോളനി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പെരിന്തൽമണ്ണയിൽ ചേർന്ന ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ( സി.ഐ.ടി.യു) യോഗം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.എം മുസ്തഫ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികൾ: പ്രസിഡന്റ്- എം. രാധാകൃഷ്ണൻ, സെക്രട്ടറി- സി.പി. മുബാറക്ക്, ട്രഷറർ- ടി. കൃഷ്ണൻകുട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |