മലപ്പുറം: ദേശീയപതാകയുടെ മഹത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി പ്ലാസ്റ്റിക് ദേശീയപതാകകളുടെയും പ്ലാസ്റ്റിക് കൊടിതോരണങ്ങളുടെയും നിർമ്മാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവയ്‌ക്കെതിരെ ജില്ലയിൽ കർശന പരിശോധന നടത്തും. കോട്ടൺ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കൈകൊണ്ടോ മെഷീൻ നിർമ്മിതമായോ തയ്യാറാക്കിയ ദേശീയ പതാകകൾ ഉപയോഗിക്കാവുന്നതാണ്. സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ഹരിത പ്രോട്ടോകോൾ കർശനമായി പാലിക്കണം.പ്ലാസ്റ്റിക് ദേശീയ പതാകകളും പ്ലാസ്റ്റിക് കൊടിതോരണങ്ങളും നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |