വണ്ടൂർ: അമ്പലപ്പടി സ്വരം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.വി. സിന്ധു സമ്മാനദാനം നിർവഹിച്ചു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എൽ.ശ്രീപാൽ അദ്ധ്യക്ഷത വഹിച്ചു. ഇ. കൃഷ്ണകുമാർ, സി.വി. മനോജ് കുമാർ, പി.വേലായുധൻ, കെ.ജി.പ്രവീൺ , കെ.നൂറുദ്ദീൻ, കെ. രാമകൃഷ്ണൻ, കെ. ഗിരീഷ് ബാബു, ദീപ രമേഷ് എന്നിവർ നേതൃത്വം നൽകി. ഓണപ്പൂക്കളം, ഓണസദ്യ, തിരുവാതിരക്കളി, ഓണക്കളികൾ തുടങ്ങിയവ സംഘടിപ്പിച്ചു. അസോസിയേഷൻ പരിധിയിലെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |