പാലക്കാട്: അഞ്ച് മുതൽ 15 വയസ് വരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് അപ്‌ഡേഷനുകൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ അടുത്ത അദ്ധ്യയന വർഷം വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ആധാർ ക്യാമ്പ് നടത്തും. ഒമ്പതാമത് പാലക്കാട് ജില്ലാതല ആധാർ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് നിർദ്ദേശം. കൂടാതെ രക്ഷിതാക്കൾക്കും അക്ഷയ കേന്ദ്രങ്ങൾ വഴി നേരിട്ട് കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ പുതുക്കാം. യോഗത്തിൽ എ.ഡി.എം കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഐ.ഡി.എ.ഐ പ്രൊജക്ട് മനേജർ ടി.ശിവൻ, ഐ.ടി മിഷൻ ജില്ലാ പ്രോജക്ട് മനേജർ യുസ്ര മുഹമ്മദ് സുബ്ഹാൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |